വാള്‍ കൈയ്യില്‍ പിടിച്ചുള്ള പ്രാര്‍ത്ഥന തുര്‍ക്കിയുടെ പാരമ്പര്യത്തിന്റെ ഭാഗമെന്ന് മുസ്ലിം മതപുരോഹിതന്‍

പ്രതിവാര മുസ്ലിം പ്രാര്‍ത്ഥനകളുടെ സമയത്തെ മതപ്രഭാഷണങ്ങളില്‍ വിജയത്തിന്റെയും കീഴടക്കലിന്റേയും പ്രതീകമായി പരമ്പരാഗതമായി വാള്‍ ഉപയോഗിക്കാറുണ്ടെന്ന് തുര്‍ക്കിയിലെ മതപുരോഹിത പ്രമുഖന്‍.

ഹാഗിയ സോഫിയ മോസ്‌കാക്കി മാറ്റിയ പ്രഖ്യാപനത്തിനുശേഷമുള്ള ആദ്യ വെള്ളിയായ ജൂലൈ 24-നു നടന്ന പ്രാര്‍ത്ഥനാമധ്യേയാണ് മതപുരോഹിതന്‍ അലി എര്‍ബാസ് വാള്‍ കൈയ്യില്‍ പിടിച്ചിരുന്നത്. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: “കഴിഞ്ഞ 481 വര്‍ഷമായി കുത്ബാസ് (വെള്ളിയാഴ്ച പ്രാര്‍ത്ഥന) നടക്കുമ്പോള്‍ പുരോഹിതന്‍ വാള്‍ കൈയ്യില്‍ പിടിക്കാറുണ്ട്. അള്ളാഹു അനുവദിച്ചാല്‍ ഞങ്ങള്‍ ഇനിയും ഈ ആചാരം തുടരുകയും ചെയ്യും. കീഴടക്കിലിന്റേയും നേട്ടത്തിന്റേയും പ്രതീകം കൂടിയാണിത്. ഹാഗിയ സോഫിയ ഇത്തരത്തില്‍ കീഴടക്കലിന്റെ പ്രതീകമാണ്’

‘നിരവധി ആളുകള്‍ ഈ മോസ്‌കിലെത്തി പ്രാര്‍ത്ഥിക്കട്ടെ. ഖുറാന്‍ പാരായണങ്ങളാല്‍ മുഖരിതമായിരുന്ന അതിന്റെ സുവര്‍ണ്ണകാലഘട്ടത്തിലെ പോലെ വീണ്ടും ഓരോ ചുവരുകളിലും ഖുറാന്‍ സൂക്തങ്ങള്‍ ഉയരുന്നതിനായി കാത്തിരിക്കുന്നു. മോസ്‌കെന്നാല്‍ പാഠശാല കൂടിയാണ്. കുട്ടികളും യുവാക്കളും ഇവിടെ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനുമുണ്ട്’ – തുര്‍ക്കിലെ റിലീജിയസ് അഫേയ്‌സ് ഡയറക്ടറേറ്റിന്റെ തലവന്‍ കൂടിയാണ് എര്‍ബോസ് കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.