തര്‍ക്കം ഗുരുതരം; നൈജീരിയയില്‍ 86 മരണം

കര്‍ഷകരും ഇടയന്മാരും തമ്മിലുള്ള തര്‍ക്കം മുറുകുന്നു.  നൈജീരിയ സെൻട്രൽ പ്ലേറ്റ്ലാവ് സ്റ്റേറ്റില്‍  ഏതാണ്ട് 86 – ഓളം ആളുകളാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന പ്രശ്നങ്ങള്‍ ഈയിടയായി രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇസ്ലാം സമുദായക്കാരായ ഫുലാനി ഇടയന്മാരും ക്രൈസ്തവവരായ കര്‍ഷകരും തമ്മിലാണ് പ്രശ്നങ്ങള്‍. ബര്‍മന്‍ കര്‍ഷകരും  ഫുലാനികളുമായി ഏറ്റുമുട്ടിയതോട് കൂടിയാണ്  ഈ ആഴ്ചത്തെ പ്രശനങ്ങള്‍ക്ക് തുടക്കമിടുന്നത്.

ജോസിനു തെക്കായി 30 മൈൽ അകലെയുള്ള ബാർക്കിൻ ലാഡി ലോക്കൽ ഗവൺമെന്റ് ഏരിയയില്‍ കന്നുകാലികളേ മേയിക്കുകയായിരുന്ന അഞ്ചു അംഗ ഇടയരെ കര്‍ഷകര്‍ വളഞ്ഞു ആക്രമിക്കുകയായിരുന്നു. അതിന്റെ അടുത്ത ദിവസം തന്നെയുണ്ടായ എതിര്‍ ആക്രമണത്തില്‍ 2  ബര്‍മന്‍  കുട്ടികള്‍ കൊല്ലപ്പെട്ടു. ശനിയും ഞായറും ആയി നടന്ന ഏറ്റുമുട്ടലില്‍ 86 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികാരികള്‍ പറഞ്ഞു. 50 വീടുകള്‍ കത്തിച്ചു.  ഒട്ടേറെ വാഹനങ്ങളും ഇരു സംഘങ്ങളും നശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.