ദിവ്യസ്നേഹാഗ്നി: അപരനില്‍ കാരുണ്യത്തിന്റെ മുഖമാകാം

മറ്റേതെങ്കിലും ദൈവം ഏതെങ്കിലും ജനത്തോട് ഇത്രമാത്രം കാരുണ്യം കാണിച്ചതായി നാം കേട്ടിട്ടുണ്ടോ? കാരുണ്യത്തിന്റെ മുഖം എന്ന അപ്പസ്തോലിക ലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പ വിശേഷിപ്പിക്കുന്നു. “കാരുണ്യം എന്ന വാക്ക് പരിശുദ്ധ പരമ ത്രിത്വത്തിന്റെ രഹസ്യത്തെ വെളിപ്പെടുത്തുന്നു.” ജീവിതത്തിന്റെ വഴിത്താരയില്‍ സ്വന്തം സഹോദരന്റെ കണ്ണുകളിലേക്ക് ആത്മാര്‍ത്ഥതയോടെ നോക്കുന്ന ഓരോ വ്യക്തിയുടെയും ഹൃദയത്തില്‍ വസിക്കുന്ന മൗലിക നിയമമാണ് കരുണ.

ഇന്ന് നാം ഈ ഭൂമിയില്‍ ജീവിക്കുന്നുണ്ടെങ്കില്‍ ദൈവിക കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ്. അതിനാല്‍ സഹോദരരേ, നമുക്കും കരുണയുള്ളവരാകാം. നീയും നിന്റെ സഹ സേവകനോട് കരുണ കാണിക്കേണ്ടവനായിരുന്നില്ലേ എന്ന തിരുവചനം ഹൃദയത്തില്‍ സൂക്ഷിക്കാം. ജീവിത വഴികളില്‍ കാരുണ്യത്തിന്റെ കെടാവിളക്കുകളായി മാറാം. കാരുണ്യം കടലുപോലെ ഒഴുകുന്ന പരിശുദ്ധ ഹൃദയമേ, അങ്ങയുടെ കാരുണ്യത്തിന്റെ ചിറകിന്‍ കീഴില്‍ അഭയം തേടാന്‍, അപരനിലേക്ക് കാരുണ്യത്തോടെ കരങ്ങള്‍ നീട്ടാന്‍ അനുഗ്രഹിക്കണമേ, ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.