റോമാ രൂപതയിലെ വൈദീകരുടെ അനുതാപ ശുശ്രൂഷയില്‍ പാപ്പാ പങ്കെടുക്കും

സാന്‍ ജൊവാന്നി ലാറ്ററന്‍ ബസിലിക്കയില്‍ ഫെബ്രുവരി 27-ാം തീയതി വ്യാഴാഴ്ച നടക്കുന്ന റോമാ രൂപതയിലെ വൈദീകര്‍ക്കായുള്ള അനുതാപ ശുശ്രൂഷയില്‍ ഫ്രാന്‍സിസ് പാപ്പാ പങ്കെടുക്കും. നോമ്പുകാലത്തിന്റെ ആരംഭത്തില്‍ എല്ലാ വര്‍ഷവും നടത്താറുള്ള ഈ ശുശ്രൂഷയില്‍ പാപ്പയുടെ വികാരിയായ കര്‍ദ്ദിനാള്‍ ആഞ്ചലോ ദെ ദൊനത്തിസ് നയിക്കുന്ന ധ്യാനത്തിനുശേഷം വൈദീകര്‍ക്ക് അനുരഞ്ജന കൂദാശയ്ക്കുള്ള അവസരമുണ്ടായിരിക്കും.

ഫ്രാന്‍സിസ് പാപ്പായും അനുരഞ്ജന കൂദാശയില്‍ കാര്‍മ്മീകനാകും. കുമ്പസാരത്തിനുശേഷം പാപ്പയുടെ വചനപ്രഘോഷണവുമുണ്ടായിരിക്കും. ലാറ്ററന്‍ ബസിലിക്കയിലെ അനുതാപശുശ്രൂഷയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.