യു എസ് സൈനിക സേവകരുടെ അവശേഷിപ്പുകള്‍ യു എസില്‍ എത്തിച്ച്

ഉത്തര കൊറിയയില്‍ കൊല്ലപ്പെട്ട യു എസ് സൈനികരുടെ അവശേഷിപ്പുകള്‍, അവരുടെ ജന്മ നാട്ടില്‍ എത്തിച്ചു ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംങ് ഉന്‍. 1950 – 1953 – ലെ കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ശേഷിപ്പുകളാണ് തിരികെ എത്തിച്ചത്.

“ഒരുപാട് കുടുംബങ്ങൾക്ക്, ഇത് ഒരു അവിസ്മരണീയമായ നിമഷമാണ്” എന്ന്

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്  ട്വിറ്ററില്‍ കുറിച്ചു. കൂടാതെ അദേഹം  കിം ജോംങ് ഉൻ – ന് നന്ദിയും പ്രകടിപ്പിച്ചു. ഇരുവരും തമ്മില്‍ ജൂണില്‍ നടത്തിയ ഉച്ചകോടിയിലെ ആദ്യത്തെ ശുഭ സൂചകമായ ഒരു പ്രവര്‍ത്തിയാണ് ഇത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.