ഞാന്‍ എഫ്‌സിസിയുടെ വളര്‍ത്തുമകള്‍!

സി. സിബി

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തോടുള്ള സ്‌നേഹവും ഐക്യദാര്‍ഢ്യവും ഇനിയും പ്രകടിപ്പിച്ചില്ലെങ്കില്‍ എന്നോടു തന്നെയും, ഞാന്‍ വിശ്വാസിക്കുകയും ജീവിക്കുകയും ചെയ്യുന്ന ജീവിതരീതിയോടും സമൂഹത്തോടും എനിക്കുള്ള പ്രതിബദ്ധതയ്ക്ക് കുറവ് വരുന്നതിനു കാരണമാകും.

എന്റെ ‘രണ്ടാം ഭവനം’ എന്നു പറയാവുന്ന ഒരു സ്ഥാപനമാണ് FCC സഭാസമൂഹം നടത്തിയിരുന്ന പട്ടണക്കാട് childrence home. 8 വര്‍ഷത്തോളം ആ സ്ഥാപനത്തിലെ അംഗമായിരുന്നു ഞാനും. പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടികളുടെ പഠനത്തിനായി സഹായിക്കുന്ന ഈ സന്യാസ സമൂഹത്തിന്റെ ഒരു സ്ഥാപനം. 5-ാം ക്ലാസ് മുതല്‍ +2 (VHSE) വരെയുള്ള സ്‌കൂള്‍ ജീവിതത്തിലെ മനോഹരമായ വര്‍ഷങ്ങള്‍ പങ്കിട്ടത് ആ സ്ഥാപനത്തിലുണ്ടായിരുന്ന നൂറില്‍പരം പെണ്‍കുട്ടികളോടും FCC സിറ്ററ്റേഴ്‌സിനുമൊപ്പമായിരുന്നു.

ഈ കാലയളവില്‍ FCC സിസ്റ്റേഴ്‌സുമായി ഇടപഴകി ജീവിക്കാന്‍ സാധിച്ചിട്ടുണ്ട്. കുറെ അമ്മമാരുടെ സേനഹവും കരുതലും എനിക്കും എന്റെ കൂടെയുള്ളവര്‍ക്കും ലഭിച്ചിട്ടുണ്ട്… അതില്‍ എടുത്തുപറയാവുന്ന അമ്മമാരാണ് ഫെലിക്‌സ് അമ്മ, ഫ്‌ലോറന്‍സ് അമ്മ, കാതറിന്‍ അമ്മ, റസീയാമ്മ… ഇന്നും ഈ അമ്മമാരുമായുള്ള സ്‌നേഹബന്ധം കാത്തുസൂക്ഷിക്കാനും നല്ല രീതിയില്‍ ജീവിതം നയിക്കുവാനും എനിക്കും എന്റെ കൂടെയുണ്ടായിരുന്ന കുട്ടികള്‍ക്കും ആകുന്നെങ്കില്‍ അവര്‍ ഞങ്ങള്‍ക്കു നല്കിയ സ്‌നേഹത്തിന്റെയും ശ്രദ്ധയുടെയും കരുതലിന്റെയും ഫലമാണ്.

ജാതിമതഭേദമന്യേ എല്ലാ മതസ്ഥരായ പെണ്‍കുട്ടികളെയും സ്വീകരിക്കുകയും ഞങ്ങള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും നല്കി പഠനത്തിനായി സഹായിക്കുകയും ചെയ്തിരുന്ന എന്റെ അമ്മമാരുടെ സന്യാസ സമൂഹം ഇന്ന് നേരിടുന്നത് അപമാനവും നിന്ദനങ്ങളും വളരെയധികം വേദന നല്കുന്നു. സേവനത്തിന്റെ സന്തോഷവും പ്രചോദനവും അവരിലൂടെ ഞാന്‍ അറിഞ്ഞു. സഹനങ്ങളിലും രോഗങ്ങളിലും മാറിനില്‍ക്കാതെ ഞങ്ങളുടെ കാര്യങ്ങളില്‍ ശ്രദ്ധിച്ച് കര്‍മ്മം കൊണ്ട് അമ്മമാരായി മാറിയ ഈ അമ്മമാരിലൂടെ… ഞാന്‍ ഇന്ന് എന്തായിരിക്കുന്നുവോ അത് അവരിലൂടെയും ദൈവം എനിക്ക് നല്കിയ അനുഗ്രഹങ്ങളുടെ ഫലമാണ്.

കെട്ടുകഥകള്‍ ചമച്ചുണ്ടാക്കി ഒരു സമൂഹത്തെ മുഴുവന്‍ കരിവാരി തേയ്ക്കാന്‍ ശ്രമിക്കുന്ന വ്യക്തികളും അവര്‍ക്കു പുറകെ പോകുന്ന ചില മാധ്യമങ്ങളും അങ്ങാടിയിലെ കമ്പോളത്തില്‍ വിറ്റഴിക്കുന്ന മഞ്ഞപത്രത്തിന്റെ സൃഷ്ടാക്കളായി മാറി… ഇത്തരം കഥകളോട് പ്രിയമുള്ളവര്‍ അതിനു പിന്നാലെ തന്നെ ഉണ്ടാകും. FCC സഭാസമൂഹത്തോടുള്ള സ്‌നേഹവും കടപ്പാടും അത് അനുഭവിച്ചറിഞ്ഞ അനേകര്‍ക്കൊപ്പം എന്നും ഉണ്ടാകും.

സി. സിബി SSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.