വീണ്ടും മാമ്മോദീസാ സ്വീകരിക്കണോ?

എന്റെ ഒരു സുഹൃത്ത് പെന്തക്കോസ്തു വിഭാഗത്തില്‍പ്പെട്ട ഒരാളാണ്. അയാള്‍ കത്തോലിക്കാ സഭയില്‍ ചേരാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ചേരുമ്പോള്‍ അയാള്‍ വീണ്ടും മാമ്മോദീസാ സ്വീകരിക്കണോ? 

മാമ്മോദീസാ ആത്മാവില്‍ മായാത്ത മുദ്ര പതിപ്പിക്കുന്ന കൂദാശ ആയതിനാല്‍ ഒരിക്കല്‍ സാധുവായി മാമ്മോദീസാ സ്വീകരിച്ചായാള്‍ കത്തോലിക്കാ സഭയില്‍ ചേരുമ്പോള്‍ വീണ്ടും മാമ്മോദീസാ നല്‍കുന്നില്ല (CCEO c. 672-1 CIC c.  845-1). പക്ഷേ, അയാള്‍ കത്തോലിക്കാ വിശ്വാസം ഏറ്റുപറയുകയും മറ്റു  നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്യണം (CCEO c. 896). എന്നാല്‍ എല്ലാ പെന്തക്കോസ്തു വിഭാഗങ്ങളിലും നല്‍കുന്ന മാമ്മോദീസാ സാധുവല്ലാത്തതിനാല്‍ അയാള്‍ സ്വീകരിച്ച മാമ്മോദീസാ, സാധുവാണെന്ന് ഉറപ്പാക്കണം. സാധുവല്ലെങ്കില്‍ അയാള്‍ മാമ്മോദീസ  സ്വീകരിക്കണം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.