ലോകത്തിന് ലഭിച്ച അമൂല്യമായ സമ്മാനമാണ് വൈദികർ: കർദ്ദിനാൾ റോബർട്ട് സാറ

വൈദികർ ലോകത്തിനു ലഭിച്ച അമൂല്യമായ സമ്മാനവും പകരം വയ്ക്കാൻ സാധിക്കാത്തതുമായ അമുല്യനിധിയാണെന്ന് കർദ്ദിനാൾ റോബർട്ട് സാറ. തൻ്റെ പൗരോഹിത്യ സ്വീകരണത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചു വി. കുർബാന മദ്ധ്യ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂദാശകൾക്കും ആരാധനക്കുമായുള്ള കർദ്ദിനാൾ തിരുസംഘത്തിൻ്റെ തലവനാണ് കർദ്ദിനാൾ റോബർട്ട് സാറ.

“അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് മുൻപ് തന്നെ നമ്മെ അറിഞ്ഞ ക്രിസ്തു നമ്മെ പൗരോഹിത്യത്തിലേക്ക് വിളിച്ചു, വിശുദ്ധികരിച്ചു, മാറ്റിനിർത്തി. നാം ആയിരിക്കുന്നിടത്ത് പ്രവാചക ദൗത്യം ആണ് അവിടുന്ന് ഏൽപ്പിച്ചിരിക്കുന്നത്.” കർദ്ദിനാൾ ഓർമ്മിപ്പിച്ചു.

വൈദികരുടെ ജീവിതം വി. കുർബാനയെയും കുരിശിനെയും പാരി. കന്യാമറിയത്തെയും കേന്ദ്രികൃതമായിരിക്കണം. അദ്ദേഹം കൂട്ടിച്ചേർത്തു. 1945 ൽ ആഫ്രിക്കയിലെ ഗിനിയയിൽ ആണ് അദ്ദേഹം ജനിച്ചത്. 1969 ജൂലൈ 20 ന് പൗരോഹിത്യം സ്വീകരിച്ചു.