
ഈശോയോടൊപ്പം സുപ്രഭാതം
സ്വർഗ്ഗിയ പിതാവേ, പരിശുദ്ധ കന്യകാമറിയത്തിന്റെ ജന്മദിനത്തിന്റെ സന്തോഷം ഞങ്ങൾ ആഘോഷിക്കുമ്പോൾ, ശിശുസഹജമായ അവളുടെ ജീവിത ലാളിത്യത്തിലൂടെ മറ്റുള്ളവരെ ശുശ്രൂഷിക്കാനുള്ള ഞങ്ങളുടെ പരിശ്രമങ്ങളെ ആശീർവ്വദിക്കണമേ. ഇന്നത്തെ ഞങ്ങളുടെ ജീവിതം, പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി സമർപ്പിക്കുന്നു.
സ്വർഗ്ഗസ്ഥനായ പിതാവേ….
ഈശോയോടൊപ്പം മദ്ധ്യാഹ്നം
പരിശുദ്ധ അമ്മയെ സ്നേഹിക്കുന്നതിൽ നമ്മൾ ഒരിക്കലും ഭയപ്പെടേണ്ട, ഈശോയെക്കാലും നിങ്ങൾക്ക് ഒരിക്കലും അവളെ സ്നേഹിക്കാൻ കഴിയില്ല (വി. മാക്സിമില്യാൻ കോൾബേ)
ഈശോയോടൊപ്പം രാത്രി
“ഞാൻ കർത്താവിനെ പാടി സ്തുതിക്കും” നല്ല ദൈവമേ മനോഹരമായ ഈ ദിനത്തിൽ, പരിശുദ്ധ അമ്മയെ മാതൃകയായി നൽകിയതിനു ഞങ്ങൾ നന്ദി പറയുന്നു. അങ്ങയുടെ തിരുഹിതം പിൻതുടരാതെ ഇന്നേ ദിവസം ഞങ്ങൾ വിനിയോഗിച്ചെങ്കിൽ ക്ഷമിക്കണമേ .നാളെ അങ്ങയുടെ തിരു ഹിതത്തിന് പൂർണ്ണമായി കീഴ് വഴങ്ങി ജീവിക്കാൻ ഞങ്ങളെ അനുവദിക്കേണമേ.
നന്മ നിറഞ്ഞ മറിയമേ….