ജീവിത വിശുദ്ധിയ്ക്കായി പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന

ജീവിതത്തില്‍ വിശുദ്ധി പാലിക്കുക എന്നത് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആധുനിക ലോകത്തില്‍ ജീവിത വിശുദ്ധിക്ക് എതിരായി നില്‍ക്കുന്ന ധാരാളം കാഴ്ചപ്പാടുകളും തെറ്റുകളും ഉണ്ട്. അവയ്ക്ക് നടുവിലും പിടിച്ചു നില്‍ക്കുവാനും വിശുദ്ധി കാത്തു സൂക്ഷിക്കുവാനും പ്രാര്‍ത്ഥനാ ജീവിതം നമ്മെ സഹായിക്കും.

ജീവിതത്തില്‍ വിശുദ്ധി നിലനിര്‍ത്തുവാനും അതില്‍ വളരുവാനും വിശുദ്ധ അഗസ്റ്റിന്‍ പഠിപ്പിക്കുന്ന പ്രാര്‍ത്ഥന:

‘പരിശുദ്ധാത്മാവേ, എന്റെ വിചാരങ്ങളെല്ലാം ശുദ്ധമായിരിക്കുവാന്‍ വേണ്ടി നീ എന്റെ മേല്‍ നിശ്വസിക്കണമേ. പരിശുദ്ധാത്മാവേ, എന്റെ പ്രവര്‍ത്തികളെല്ലാം ശുദ്ധമായിരിക്കാന്‍ വേണ്ടി നീ എന്നില്‍ പ്രവര്‍ത്തിക്കണമേ. പരിശുദ്ധാത്മാവേ, ശുദ്ധമായവയെ മാത്രം ഞാന്‍ സ്‌നേഹിക്കുവാന്‍ വേണ്ടി എന്റെ ഹൃദയത്തെ നീ ആകര്‍ഷിക്കണമേ. ശുദ്ധമായവ മാത്രം ഞാന്‍ സംരക്ഷിക്കാന്‍ വേണ്ടി എന്നെ നീ ശക്തിപ്പെടുത്തണമേ. ഞാന്‍ എന്നും ശുദ്ധി ഉള്ളവനായിരിക്കുവാന്‍ വേണ്ടി എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ. ആമ്മേന്‍.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.