മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 25

ഗര്‍ഭസ്ഥശിശുക്കള്‍

സ്‌നേഹനാഥനായ ഈശോയേ, ഗര്‍ഭാവസ്ഥയില്‍ മരിച്ച് അങ്ങേ സന്നിധിയിലേക്ക് തിരികെ വന്ന, ജനിക്കാതെപോയ എല്ലാ കുഞ്ഞുങ്ങളേയും സമര്‍പ്പിക്കുന്നു. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ടെന്ന് അങ്ങ് അരുളിച്ചെയ്തുവല്ലോ. ഈ ലോകം കണ്ടാസ്വദിക്കാന്‍ കഴിയാതെ പോയ ഈ ആത്മാക്കളെ അങ്ങ് ഒരുക്കിയ സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് ആനയിച്ച്, സ്വര്‍ഗ്ഗീയ ആനന്ദത്താല്‍ അവരെ നിറയ്ക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേയ്ക്കും, ആമ്മേന്‍.

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.