മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 19

ദേവാലയ നിര്‍മ്മിതി നടത്തുന്നവര്‍

സര്‍വ്വസൃഷ്ടികളുടേയും ആരാധനയ്ക്ക് അര്‍ഹനായ ദൈവമേ, അങ്ങയെ ആരാധിക്കാനും അങ്ങേക്ക് നന്ദി പറയാനും. പരിശുദ്ധ ദേവാലയങ്ങള്‍ നിര്‍മ്മിച്ച് ഞങ്ങളുടെയിടയില്‍ നിന്നും വേര്‍പിരിഞ്ഞു പോയ സകലരുടെയും ആത്മാക്കളെ തൃക്കണ്‍ പാര്‍ക്കണമേ. നിന്റെ സാന്നിധ്യത്തിന്റെ മഹിമയെ കലാചാരുതിയോടെ പ്രകാശിപ്പിച്ച അവരെ സ്വര്‍ഗ്ഗീയ വൃന്ദങ്ങളുടെ സന്നിധിയില്‍ മഹത്വീകരിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേയ്ക്കും, ആമ്മേന്‍.

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.