മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 11

കൃഷിക്കാര്‍ 

മണ്ണിനെ വിളഭൂമിയായി മര്‍ത്യര്‍ക്ക് നല്‍കിയ വിളവിന്റെ നാഥനായ ദൈവമേ, മണ്ണില്‍ വിയര്‍പ്പൊഴുക്കി ജീവസന്ധാരണം ചെയ്ത് മറ്റുള്ളര്‍ക്ക് ആഹരിക്കാന്‍ ഭക്ഷണം ഒരുക്കിയ കൃഷിക്കാരന്മാരെ ഓര്‍ക്കുന്നു. ഇന്ന് അങ്ങേ സന്നിധിയില്‍ ആയിരിക്കുന്ന ഇവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി അരുളി അനുഗ്രഹിക്കേണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ ആമ്മേന്‍.

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.