വൈദീകർക്കു വേണ്ടിയുള്ള വി. കൊച്ചുത്രേസ്യായുടെ പ്രാർത്ഥനാ

ഓ ഈശോയെ അവരെ നിന്റെ ഹൃദയത്തോടു ചേർത്തു നിർത്തണമേ

ഓ ഈശോയെ,  നിന്റെ വിശ്വസ്തരും തീഷ്ണമതികളുമായ പുരോഹിതർക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.

നിന്റെ അവിശ്വസ്തരും നിരുത്സാഹരുമായ പുരോഹിതർക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു.

നാട്ടിലും, വിദൂരത്തുള്ള പ്രേഷിത മേഖലയിലും ജോലി ചെയ്യുന്ന വൈദീകർക്കും, പ്രലോഭനങ്ങളിൽ അകപ്പെട്ടവർക്കും, എകാന്തരും ശൂന്യത അനുഭവിക്കുന്നവരുമായ വൈദീകർക്കും;
നിന്റെ യുവ വൈദീകർക്കും, വൃദ്ധരായ വൈദീകർക്കും,ശുദ്ധീകരണ സ്ഥലത്തുള്ള നിന്റെ വൈദീകരുടെ ആത്മാക്കൾക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു.

എല്ലാറ്റിനും ഉപരിയായി എനിക്കു പ്രിയപ്പെട്ടവരായ വൈദീകരെ നിനക്കു ഞാൻ നൽകുന്നു: എനിക്കു മാമ്മോദീസാ നൽകിയ വൈദീകൻ, എന്റെ പാപങ്ങൾക്കു മോചനം നൽകിയ വൈദീകർ, ഞാൻ കുർബാനയ്ക്കു സഹായിച്ച വൈദീകർ, നിന്റെ തിരുശരീരവും രക്തവും എനിക്കു നൽകിയ വൈദീകർ, എന്നെ പഠിപ്പിക്കുകയും എനിക്കു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത വൈദീകർ.

എതെങ്കിലും രീതിയിൽ ഞാൻ കടപ്പെട്ടിരിക്കുന്ന വൈദീകർ അവർക്കെല്ലാം വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.

ഈശോയെ അവരെയെല്ലാം സവിശേഷമായി നിന്റെ ഹൃദയത്തോടു ചേർത്തു നിർത്തണമേ. അവരെ ഇഹത്തിലും പരത്തിലും നിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾക്കൊണ്ടു നിറയ്ക്കണമേ.! ആമ്മേൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.