മഹാമാരിക്കെതിരെ പ്രാർത്ഥനയുടെ 212 മണിക്കൂർ

ലോകത്താകമാനം ഭീതി വിതയ്ക്കുന്ന മഹാമാരിക്കെതിരെ മാനന്തവാടി രൂപതയിലെ സമർപ്പിത കൂട്ടായ്മ 212 മണിക്കൂർ അഖണ്ഡ ജപമാല പ്രാർത്ഥന നടത്തി. എട്ടാം തീയതി വൈകിട്ട് അഞ്ചു മണിക്ക് ആരംഭിച്ച പ്രാർത്ഥനായജ്ഞം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സമാപിച്ചത്.

പ്രാർത്ഥനായജ്ഞത്തിൽ എസ്എബിഎസ്, എഫ്സിസി, സിഎംസി, എംഎസ്എംഐ, എസ്കെഡി, എസ് സിവി സന്യാസിനീ സമൂഹങ്ങളുടെ മേജർ സുപ്പീരിയേഴ്സ് നേതൃത്വം നൽകി.