കടല്‍ ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ഥിക്കമെന്ന് ഡോ. കളത്തിപ്പറമ്പില്‍

കൊച്ചി: കടലില്‍ മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.

നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ കാണാതായെന്നത് അത്യന്തം ഉത്കണ്ഠ ജനിപ്പിക്കുന്നതാണ് കേരളത്തിലെ ക്രൈസ്തവവിശ്വാസികള്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ഥിക്കുകയും സഹായിക്കുകയും വേണം. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളോട് കേരള ലത്തീന്‍ സഭയുടെയും വരാപ്പുഴ അതിരൂപതയുടെയും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ദുരിതാശ്വാസ നടപടികള്‍ കാര്യക്ഷമമായും കൃത്യതയോടെയും നടത്തണം. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടു സഹകരിക്കാന്‍ എല്ലാവരും തയാറാകണം. കേരളത്തിലും തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും ചുഴലിക്കാറ്റും കടല്‍ക്ഷോഭവും മൂലം ദുരിതത്തിലായ ജനങ്ങളോട് എല്ലാവരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരില്‍ പങ്കുചേരുന്നതായും ആര്‍ച്ച്ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.