പാപ്പായുടെ നോമ്പ് സന്ദേശം 27- ദൈവസ്‌നേഹത്തിന് വിധേയരാവാനുള്ള സമയം

എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും ( ജറെമിയ: 31: 3)

തെറ്റിനെ തെറ്റാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നിടത്തോളം കാലം പരിമിധികളുള്ള മനുഷ്യനെന്ന നിലയില്‍ അതൊരു പ്രശ്‌നമല്ല. അപകടകരമായ കപട ഹൃദയം ഇല്ലാതിരിക്കുക എന്നതാണ് പ്രധാനം. ഒന്നുകില്‍ യേശുവിനോടുകൂടെ, അവിടുത്തെ ആത്മാവോടുകൂടെ ആയിരിക്കുക അല്ലെങ്കില്‍ ലോകത്തിന്റെ ആത്മാവോടുകൂടെ ആയിരിക്കുക. ഹൃദയം ചഞ്ചലമാകുന്നതിനെ ഭയപ്പെടുകയും വേണ്ട. കാരണം അതാവശ്യമാണ്.ദൈവത്തിന്റെ കരുണകൊണ്ട് നിറയാന്‍ നമ്മെത്തന്നെ ഒരുക്കുകയാണ് ഇത്തരം അവസരങ്ങളില്‍ ചെയ്യേണ്ടത്. അവിടുത്തെ കരുതല്‍ നമുക്കാവശ്യമാണ്. അവിടുത്തെ ലാളനകള്‍ നമ്മെ ഹനിക്കുകയില്ല. അവ നമുക്ക് ശക്തിയും സമാധാനവുമാണ് നല്‍കുക.

ദൈവം പൂര്‍ണ്ണമായും സ്‌നേഹമാണ്. അതുകൊണ്ടുതന്നെ അവിടുത്തേയ്ക്ക് നിരന്തരം സ്തുതികളും പുകഴ്ചയും അര്‍പ്പിക്കാം.ദൈവം സമാധാനമാണ്. ഇക്കാരണത്താല്‍ നമ്മുടെ കുടുംബത്തിലും സമൂഹത്തിലും ദേശത്തും രാജ്യത്തും ലോകം മുഴുവനിലും സമാധാനവക്താക്കളായി മാറാനുള്ള അനുഗ്രഹം ദൈവത്തോട് നമുക്ക് ചോദിക്കാം. ദൈവത്തിന്റെ നന്മയാല്‍ മുദ്രിതരാകാന്‍ നമുക്ക് നമ്മെത്തന്നെ ഒരുക്കാം. ഒപ്പം ചിന്തിക്കുകയും ചെയ്യാം.. എന്താണ് ദൈവത്തില്‍ നിന്ന് എന്റെ ഹൃദയത്തെ അകറ്റുന്നത്, അവിടുത്തെ അകറ്റി നിര്‍ത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത് എന്തൊക്കെയാണ് എന്ന്.

( ഫ്രാന്‍സിസ് പാപ്പായുടെ നോമ്പുകാല സന്ദേശങ്ങളില്‍ നിന്ന്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.