ജൂണ്‍ മാസത്തിലെ പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗം; കോവിഡ് മഹാമാരിയില്‍ വലയുന്ന ലോകത്തിനുവേണ്ടി

ഈ വര്‍ഷം ജൂണിലെ പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗം കോവിഡ് 19 എന്ന മഹാമാരിയാല്‍ വലയുന്ന ലോകത്തിനുവേണ്ടിയുള്ള സഹാനുഭൂതിയാണ്. ഈ മഹാമാരിയാല്‍ ക്ലേശിക്കുന്ന ലോകത്തിലെ സകല ജനതയ്ക്കും വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. വീഡിയോ സന്ദേശത്തിലൂടെയാണ് പാപ്പാ പ്രാര്‍ത്ഥനാ നിയോഗം അറിയിച്ചത്.

‘പല തരത്തിലുള്ള നിസ്സഹായതകളിലൂടെയാണ് ലോകം കടന്നു പോകുന്നത്. എന്നാല്‍ ഓരോ ജീവിതങ്ങളെയും മാറ്റിമറിയ്ക്കാന്‍ സാധിക്കുന്ന സഹാനുഭൂതിയും കരുണയും പരസ്പരം നല്‍കിയാല്‍ അവയെ എല്ലാം അതിജീവിച്ച് മുന്നേറാന്‍ എല്ലാവര്‍ക്കും കഴിയും. അത് ഈശോയുടെ തിരുഹൃദയത്തിലേയ്ക്ക് എല്ലാവരേയും അടുപ്പിക്കുകയും ചെയ്യും’. പാപ്പാ സന്ദേശത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.