അന്ത്യത്താഴ വേളയില്‍ സംഭവിച്ചവ തിരുവത്താഴ ദിവ്യപൂജയില്‍ പുനര്‍ജീവിക്കുന്നുവെന്ന് മാര്‍പാപ്പ

അന്ത്യത്താഴ വേളയില്‍ സംഭവിച്ചവ, നമ്മള്‍ പെസഹാ വ്യാഴാഴ്ച വൈകുന്നേരം പെസഹാ ത്രിദിനത്തിലേക്കു പ്രവേശിച്ചുകൊണ്ട് അന്നര്‍പ്പിക്കുന്ന തിരുവത്താഴ ദിവ്യപൂജയില്‍ പുനര്‍ജീവിക്കുമെന്ന് മാര്‍പാപ്പ. ആ സായാഹ്നത്തിലാണ് ക്രിസ്തു സ്വന്തം ശിഷ്യന്മാര്‍ക്ക് ദിവ്യകാരുണ്യത്തില്‍ തന്റെ സ്‌നേഹത്തിന്റെ ഒസ്യത്ത് ഓര്‍മ്മയായിട്ടല്ല പ്രത്യുത സ്മാരകചിഹ്നമായി തന്റെ ശാശ്വത സാന്നിദ്ധ്യമായി നല്‍കിയത്.

ഈ ദിവ്യകാരുണ്യ കൂദാശയില്‍ യേശു സ്വയം ബലിവസ്തുവായിത്തീരുന്നു. അവിടത്തെ ശരീരവും രക്തവും നമുക്ക് പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തില്‍ നിന്നുള്ള രക്ഷ പ്രദാനം ചെയ്യുന്നു. തന്റെ ശിഷ്യരുടെ പാദങ്ങള്‍ കഴുകിക്കൊണ്ട് യേശു ചെയ്തതുപോലെ പരസ്പരം ശുശ്രൂഷകരായിക്കൊണ്ട് അന്യോന്യം സ്‌നേഹിക്കാന്‍ അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്ന സായാഹ്നമാണ് അത്. കുരിശില്‍ രക്തം ചിന്തിയ ബലിയെ മുന്‍കൂട്ടി സൂചിപ്പിക്കുന്ന ഒരു പ്രവൃത്തി.

വാസ്തവത്തില്‍ ഗുരുവും നാഥനുമായ അവിടുന്ന് ശിഷ്യരുടെ കാലുകളല്ല ഹൃദയങ്ങള്‍. അവരുടെ ജീവിതം മുഴുവനും ശുദ്ധീകരിക്കുന്നതിനായി ഒരു ദിവസത്തിനു ശേഷം മരിക്കുന്നു. സകലര്‍ക്കും വേണ്ടിയുള്ള സേവനത്തിന്റെ ബലിയായിരുന്നു അത്. എന്തെന്നാല്‍ തന്റെ ബലിയാകുന്ന ആ ശുശ്രൂഷയിലൂടെ അവിടുന്ന് നാമെല്ലാവരെയും വീണ്ടെടുത്തു – പാപ്പാ പറഞ്ഞു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.