കേള്‍ക്കുകയും കാണുകയും ചെയ്തവയ്ക്ക് ദൈവത്തെ മഹത്വപ്പെടുത്തുക: മാര്‍പാപ്പ

യേശുവാണ് നമ്മുടെ രക്ഷകന്‍ എന്ന സദ്‌വാര്‍ത്ത ലോകത്തിനേകുക എന്ന നമ്മുടെ കടമയെക്കുറിച്ച് മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു. ശനിയാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തലുള്ളത്.

“ക്രിസ്തുമസ് കടന്നുപോകുന്നു. എന്നാല്‍ നമ്മള്‍ കുടുംബജീവിതത്തിലേയ്ക്ക് മടങ്ങണം, ജോലിയില്‍ പ്രവേശിക്കണം, നമ്മള്‍ കേള്‍ക്കുകയും കാണുകയും ചെയ്തവയ്‌ക്കെല്ലാം നാം പരിവര്‍ത്തിതരായി, ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ടായിരിക്കണം ഈ തിരിച്ചുപോക്ക്. യേശുവാണ് നമ്മുടെ പരിത്രാതാവ് എന്ന സുവാര്‍ത്ത നാം ലോകത്തിലെത്തിക്കണം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.