ചൂഷണത്തിനെതിരെയുള്ള ചിലിയൻ ബിഷപ്പുമാരുടെ പരിശ്രമങ്ങൾക്ക് നന്ദിയറിയിച്ച് മാർപാപ്പ

പുരോഹിതരുടെ ലൈംഗിക ചൂഷണത്തിനെതിരെ വ്യക്തമായ നടപടികളെടുത്ത ചിലിയൻ ബിഷപ്പുമാരെ മാർപാപ്പ അഭിനന്ദിച്ചു. എഴുതി തയാറാക്കിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം അവരെ അറിയിച്ചത്. രാജ്യത്തെ കത്തോലിക്കാ സഭയ്ക്കുണ്ടായ ഇടർച്ച പരിഹരിക്കാൻ നിങ്ങളുടെ യാഥാസ്ഥിതികവും ഉറച്ചതുമായ തീരുമാനങ്ങൾ കൊണ്ട് സാധിച്ചെന്നും പാപ്പാ എടുത്തു പറഞ്ഞു.

സഭയുടെ ഒരുമയ്ക്ക് വ്യക്തമായ ഉദാഹരണം കാണിച്ചു കൊടുത്തതിന് ചിലിയൻ മെത്രാൻ സമിതിയുടെ അധ്യക്ഷന് പാപ്പാ നന്ദി പറഞ്ഞു. സഭയുടെ ആ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളുടെ നിർണായക തീരുമാനങ്ങൾക്ക് സാധിച്ചു. പാപ്പ പറഞ്ഞു. സഭാ മക്കളുടെ ഇടയരെന്ന നിലയിലുള്ള നിങ്ങളുടെ സേവനങ്ങൾക്ക് ദൈവം പ്രതിഫലം നൽകട്ടെ. മാർപാപ്പ ആശംസിച്ചു.

കഴിഞ്ഞ ആഴ്ച നടന്ന കൂടിക്കാഴ്ചയിലാണ് പ്രസ്തുത വിഷയത്തിൽ നിർണായക തീരുമാനം ചിലിയൻ മെത്രാൻ സമിതി കൈക്കൊണ്ടത്. വിഷയത്തിൽ തങ്ങൾ കാണിച്ച വിമുഖത മനസിലാക്കി നിയമ സഹായം തേടാനായിരുന്നു യോഗ തീരുമാനം. ഇരകളോട് വേണ്ടത്ര പിന്തുണ കാണിക്കാത്തതിലുള്ള ദുഖവും യോഗത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.