അയര്‍ലണ്ട് രാഷ്ട്രപതി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

അയര്‍ലണ്ട് രാഷ്ട്രപതി മിഖായേല്‍ ഹിഗിന്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സെപ്റ്റംബര്‍ പതിനേഴാം തിയതി, വെള്ളിയാഴ്ച്ച രാവിലെ വത്തിക്കാനില്‍ വച്ചാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.

പാപ്പായുമായുള്ള കൂടികാഴ്ച്ചയ്ക്ക് ശേഷം വത്തിക്കാന്‍ സ്റ്റേറ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനുമായും, മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ വത്തിക്കാന്‍ സെക്രട്ടറി പോള്‍ റിച്ചാര്‍ഡ് ഗാല്ലഗര്‍ മെത്രാപ്പോലീത്തയുമായും അയര്‍ലണ്ട് രാഷ്ട്രപതി സംസാരിച്ചു.

കുടിയേറ്റവും, പരിസ്ഥിതി സംരക്ഷണവും തുടങ്ങിയ വിവിധ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമായി. ഏറ്റം സൗഹാര്‍ദ്ദ പരമായി നടന്ന ചര്‍ച്ചകളില്‍ ഗ്ലാസ്‌ഗോയില്‍ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ 26- മത് കാലാവസ്ഥാ വ്യതിയാന സമ്മേളനത്തെക്കുറിച്ചും അവര്‍ സംസാരിച്ചു.

കൊറോണാ വൈറസ് മഹാമാരി വിതച്ച പ്രത്യാഘാതങ്ങളെ കുറിച്ചും യൂറോപ്പിന്റെ ഭാവിയെ കുറിച്ചും ഒരു സംയുക്ത പരിചിന്തനവുമുണ്ടായി. രാജ്യത്തില്‍ സമാധാന പ്രക്രിയ ശക്തിപ്പെട്ടത്തണമെന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചു കൊണ്ടാണ് പ്രസ്തുത കൂടികാഴ്ച്ച അവസാനിച്ചത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.