ഗര്‍ഭഛിദ്രത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിട്ടുള്ള 5 കാര്യങ്ങള്‍

ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് നിരന്തരം വാദിക്കുന്ന വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ജീവന് ഏറ്റവും ഭീഷണിയായി നിലകൊള്ളുന്ന ഗര്‍ഭചിദ്രത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ള ഏതാനും കാര്യങ്ങള്‍ പരിശോധിക്കാം.

1. ഇതൊരു മതപരമായ വിഷയമല്ല. മറിച്ച് മനുഷ്യത്വപരമായ വിഷയമാണ്.

2. ഈ തിന്മ ചെയ്തിട്ടുള്ളവര്‍ ചെയ്യേണ്ടത് ഇതാണ്. നിങ്ങളുടെ കുഞ്ഞിനുവേണ്ടി നിങ്ങള്‍ക്ക് പാടിക്കൊടുക്കാന്‍ കഴിയാതെ പോയ താരാട്ടുപാട്ട് സ്വര്‍ഗത്തെ നോക്കി പാടിക്കൊടുക്കുക.

3. സ്ത്രീകളോട് കാണിക്കുന്ന അനീതി കൂടിയാണിത്.

4. എന്നെയും നിങ്ങളെയും പോലുള്ള മനുഷ്യജീവനെയാണ് വേണ്ടാതെ ഉപേക്ഷിക്കുന്നതെന്ന് തിരിച്ചറിയണം.

5. സ്‌നേഹം നിരസിക്കുന്ന അവസ്ഥയാണത്.