സൈപ്രസിലെ കത്തോലിക്കരെ സാഹോദര്യത്തിന്റെ പ്രതിനിധികളാകാൻ ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ

സൈപ്രസ് സന്ദർശനത്തിന്റെ ആദ്യ ദിവസം, സൈപ്രസിലെ കത്തോലിക്കരെ സാഹോദര്യത്തിന്റെ പ്രതിനിധികളാകാൻ ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ. ഡിസംബർ രണ്ടിന് തലസ്ഥാന നഗരമായ നിക്കോസിയയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് പാപ്പാ ഇപ്രകാരം ആഹ്വാനം ചെയ്തത്.

“നാം സഹോദരീസഹോദരന്മാരാണ്. ഒരൊറ്റ പിതാവിനാൽ സ്നേഹിക്കപ്പെടുന്നു. നാം പ്രലോഭനത്തിൽ അകപ്പെട്ടാൽ ഭയം വളരുകയും അത് പിന്നീട് അവിശ്വാസത്തിന് കാരണമാവുകയും അവിശ്വാസം സംശയത്തിലേക്കും സംഘർഷത്തിലേക്കും നയിക്കുകയും ചെയ്യുന്നു” – പാപ്പാ കൂട്ടിച്ചേർത്തു.

പ്രധാനമായും മിഡിൽ ഈസ്റ്റിൽ നിന്നും ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും ഇരു രാജ്യങ്ങളും പ്രധാന അഭയസ്ഥലമായതിനാൽ ഈ സന്ദർശനം കുടിയേറ്റക്കാരുടെ ദുരവസ്ഥ ഉയർത്തിക്കാട്ടുമെന്ന പ്രതീക്ഷയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.