കൊറോണ വൈറസ്: ഫ്രാന്‍സിസ് പാപ്പാ മുപ്പത് വെന്റിലേറ്റര്‍ ആശുപത്രികള്‍ക്ക് സംഭാവന ചെയ്യും

ഇറ്റലിയില്‍ കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ മുപ്പത് ആശുപത്രികളില്‍ ആയി മുപ്പത് വെന്റിലേറ്റര്‍ പാപ്പാ സൗജന്യമായി നല്‍കും. കൊറോണ വൈറസ് ബാധയാല്‍ ഏറ്റവും കൂടുതല്‍ നാശനഷ്ട്ടങ്ങള്‍ ഉണ്ടായ രാജ്യങ്ങളിലൊന്നാണ് ഇറ്റലി.

ഏതൊക്കെ ആശുപത്രികള്‍ക്കാണ് വെന്റിലേറ്റര്‍ നല്‍കുന്നതെന്ന് വത്തിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ആണ് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. ആഴ്ചയില്‍ രണ്ട് ദിവസം ഭവനരഹിതരായ ആളുകള്‍ക്കായി മാര്‍പാപ്പ ഭക്ഷണം നല്‍കുന്നുണ്ട്.

ഒരു ദിവസത്തില്‍ തന്നെ 700 ഓളം ആളുകള്‍ രോഗബാധിതരായി ഇവിടെ മരണമടയുന്നുണ്ട്. 8000 – ല്‍ പരം ആളുകളാണ് ഇവിടെ കൊറോണ വൈറസ് ബാധയാല്‍ ആകെ മരണമടഞ്ഞത്.