ഫ്രാന്‍സിസ് പാപ്പ പോള്‍ ആറാമന്‍ പാപ്പയുടെ ചരമ വാര്‍ഷികം അനുസ്മരിച്ചു 

ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സന്നിഹിതരായിരുന്ന തീര്‍ത്ഥാടകര്‍ക്ക് ആശംസകളര്‍പ്പിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ, വിശുദ്ധീകരണത്തിലേക്ക് അടുക്കുന്ന പാപ്പയെ അനുസ്മരിച്ചു.

‘നാല്പതു വര്‍ഷം മുമ്പ് പോള്‍ ആറാമന്‍ – ആധുനികതയുടെ മാര്‍പ്പാപ്പ – ഈ ഭൂമിയില്‍ തന്റെ അവസാന മണിക്കൂറുകളില്‍ ജീവിച്ചു. 1978 ആഗസ്റ്റ് 6 ന് അദ്ദേഹം അന്തരിച്ചു.  അടുത്ത ഒക്ടോബര്‍ 14 അദ്ദേഹത്തിന്റെ വിശുദ്ധീകരണം നടക്കുവാന്‍ ഇരിക്കുകയാണ്. പാപ്പാ  പറഞ്ഞു.

‘വലിയ സ്തുതിയോടെയും നന്ദിയോടെയും ഞങ്ങള്‍ അദ്ദേഹത്തെ  ഓര്‍ക്കുന്നു’. തന്റെ വിശുദ്ധീകരണത്തിനായി കാത്തുനില്‍ക്കുന്ന അദ്ദേഹം  ‘സ്വര്‍ഗ്ഗത്തില്‍ നിന്ന്, സഭയ്ക്കും ലോകത്തിന്റെ സമാധാനത്തിനും വേണ്ടി  പ്രാര്‍ത്ഥിച്ചു എന്നും പാപ്പ ഓര്‍മിച്ചു.

പോള്‍ ആറാമന്‍ പാപ്പ സ്ഥാപിച്ച പോള്‍ ആറാമന്‍ ഹാളില്‍ മാര്‍ച്ചില്‍  നടന്ന വിശുദ്ധ ബലിയില്‍ ബിഷപ്പുമാരുടെ സിനഡിന് മുന്നോടിയായി പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

1963 മുതല്‍ 1978 വരെ കാത്തലിക് ചര്‍ച്ച് നയിച്ചിരുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സലിന്റെ (196265) സമാപനച്ചടങ്ങ് വഴി അദ്ദേഹം ആധുനികതയുടെ മാര്‍പാപ്പാ എന്ന് വിശേഷിക്കപ്പെട്ടു. വിശുദ്ധപദവി, ദൈവശാസ്ത്ര പഠനപരിപാടികള്‍, സഭാജീവിതത്തിന്റെ മറ്റു പല മേഖലകള്‍ എന്നിവയിലും അദ്ദേഹം പങ്കുവഹിച്ചിരുന്നു.

സഭയുടെ ഭരണത്തില്‍ ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ പങ്കാളിത്തം വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ട്, 1965 ല്‍ പോള്‍ ആറാമന്‍ പാപ്പ ബിഷപ്പുമാരുടെ സിനഡ്  ആരംഭിച്ചു. ബിഷപ്പുമാരുടെ  അടുത്ത സിനഡ് ഒക്ടോബര്‍ മാസത്തില്‍ വത്തിക്കാനില്‍ നടക്കും. യുവാക്കള്‍,  ദൈവവിളി, എന്നി  വിഷയങ്ങള്‍ സിനഡില്‍ ചര്‍ച്ച ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.