നമ്മെ യഥാര്‍ത്ഥ മനുഷ്യനാക്കുന്ന ഘടകം കണ്ടെത്തി അതിനെ ആഘോഷിക്കുക: കര്‍ദ്ദിനാള്‍ പിയാത്രോ പോരോളിന്‍

നമ്മെ യഥാര്‍ത്ഥ മനുഷ്യനാക്കുന്നതെന്തോ അത് കണ്ടെത്തി ആഘോഷിക്കുക എന്ന് വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയാത്രോ പരോളിന്‍. ‘മനസിനേയും ശരീരത്തേയും ആത്മാവിനേയും അടുത്തറിയാനും പ്രതിരോധിക്കാനും സൗഖ്യപ്പെടുത്താനും’ എന്ന വിഷയത്തില്‍ വത്തിക്കാനില്‍ നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര സമ്മേളനത്തിന് നല്‍കിയ സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ ഇപ്രകാരം പറഞ്ഞത്.

“സമൂഹജീവി എന്ന നിലയില്‍ മനുഷ്യര്‍ സ്വയം വിലയിരുത്തിയാല്‍ മാത്രം മതിയാവില്ല, മറിച്ച് മറ്റുള്ളവരിലേയ്ക്കും ഈ പ്രപഞ്ചം മുഴുവനിലേയ്ക്കും നോക്കേണ്ടതുണ്ട്. നന്മയേയും തിന്മയേയും തിരിച്ചറിയാനുള്ള വിവേകവും നമുക്കുണ്ട്. ശക്തമായ ഒരു സാന്മാര്‍ഗികത നമുക്കുണ്ടെങ്കില്‍ അനീതിയെ എതിര്‍ക്കാനും നമുക്കാവും. സാമ്പത്തികപരമായും സാങ്കേതികപരമായും ബൗദ്ധികപരമായുമെല്ലാം വികാസം പ്രാപിച്ചവരെന്ന നിലയില്‍ നമ്മെ യഥാര്‍ത്ഥ മനുഷ്യരാക്കുന്നത് എന്തോ അത് കണ്ടെത്തി അതിനെ ആസ്വദിച്ച് ജീവിക്കാനും എല്ലാവര്‍ക്കും കഴിയട്ടെ” – കര്‍ദ്ദിനാള്‍ പറഞ്ഞു.

വത്തിക്കാന്റെ സാംസ്‌കാരിക വിഭാഗം കൈകാര്യം ചെയ്യുന്ന പൊന്തിഫിക്കല്‍ കൗണ്‍സിലാണ് സമ്മേളനം സംഘടിപ്പിച്ചത്. മേയ് ആറു മുതല്‍ എട്ടു വരെയായിരുന്നു സമ്മേളനം. പരിസ്ഥിതി, സമ്പത്ത്, സാങ്കേതികവിദ്യകള്‍, ആരോഗ്യരംഗം, മനുഷ്യസ്‌നേഹം എന്നിവയൊക്കെയാണ് സമ്മേളനത്തില്‍ ചര്‍ച്ചയായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.