പ്രളയം തകര്‍ത്ത ഇടുക്കിക്കു പാലാ രൂപതയുടെ കൈത്താങ്ങ്‌

പ്രളയത്തിൽ തകർന്ന ഇടുക്കിക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പാലാ രൂപത അമ്പതു ലക്ഷം  രൂപ കൈമാറി. പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഇടുക്കി രൂപതാ കേന്ദ്രത്തിൽ എത്തി തുക മാർ ജോൺ നെല്ലിക്കുന്നേലിന്‌ തുക കൈമാറി .

മുഖ്യമന്ത്രിക്ക് നൽകിയ തുകയ്ക്ക് പുറമെയാണ് ഈ തുക നൽകിയത്. പാലാ രൂപതയിലെ എല്ലാ പള്ളികളിലും ദുരിതബാധിതർക്കായി പ്രാർത്ഥനയും ധനസമാഹരണവും നടത്തിയിരുന്നു. ഇടുക്കി രൂപതയിൽ വിശ്രമ ജീവിതം നയിക്കുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, ഭദ്രാവതി രൂപതയുടെ ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.

പാലാ മീനച്ചിൽ പ്രദേശത്തെ ആളുകൾക്ക് നന്ദി അർപ്പിച്ച മാർ ജോൺ നെല്ലിക്കുന്ന് പ്രളയത്തിൽ നിന്നും കൈപിടിച്ച് കയറുന്ന ഇടുക്കിക്ക് ഇതൊരു ആശ്വാസമാകുമെന്നു അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.