മെൽബണ്‍ സീറോ മലബാർ രൂപത ഓഖി ചുഴലിക്കാറ്റിനെ തുടർന്നു ദുരിതമനുഭവിക്കുന്നവർക്ക് സഹായംനല്‍കാൻ ഒരുങ്ങുകയാണ്. മെൽബണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ ബോസ്കോ പുത്തൂർ പിതാവ് നിരവധി മരണവും ഒട്ടേറെ നാശനഷ്ടങ്ങളും സംഭവിച്ച കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരപ്രദേശങ്ങളിൽ കഷ്ടതയനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു.
തക്കല സീറോ മലബാർ രൂപതയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഈ വരുന്ന ഞായറാഴ്ച, മെൽബണ്‍ രൂപതയുടെ എല്ലാ ഇടവകകളിലും മിഷൻ കേന്ദ്രങ്ങളിലും വിശുദ്ധ കുർബാനക്കിടയിൽ പ്രത്യേകം പിരിവെടുക്കും
പാവപ്പെട്ട മത്സ്യതൊഴിലാളികളെയും കർഷകരെയും സഹായിക്കാൻ എല്ലാവരും ഉദാരമായി നൽകാൻ തയാറാകണമെന്ന് പ്രത്യേകം പുറപ്പെടുവിച്ച സർക്കുലറിലൂടെ പിതാവ് ആവശ്യപ്പെട്ടു.