ഓഖി ദുരന്തം: മുഖ്യമന്ത്രിയുമായി ഡോ.​ സൂ​സ​പാ​ക്യം കൂടിക്കാഴ്ച നടത്തി 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓഖി ദുരന്തം ചർച്ച ചെയ്യാൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ.​​​എം. സൂ​​​സ​​​പാ​​​ക്യം കൂടിക്കാഴ്ച നടത്തി. ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ ന​​​ഷ്ടം നേ​​​രി​​​ട്ട​​​വ​​​ർ​​​ക്കാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച പു​​​ന​​​ര​​​ധി​​​വാ​​​സ പാ​​​ക്കേ​​​ജ് സ​​​ർ​​​ക്കാ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത ന​​​ട​​​പ്പാ​​​ക്കു​​​മെ​​ന്ന്‍ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം അദ്ദേഹം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് പറഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. യൂ​​​ജി​​​ൻ പെ​​​രേ​​​ര, സ​​​മ​​​ര​​​സ​​​മി​​​തി ക​​​ണ്‍​വീ​​​ന​​​ർ ഫാ. ​​​തി​​​യോ​​​ഫി​​​ഡ​​​സ്, മ​​​ത്സ്യ​​​തൊ​​​ഴി​​​ലാ​​​ളി ഫോ​​​റം പ്ര​​​സി​​​ഡ​​​ന്‍റ് പീ​​​റ്റ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​രും ഡോ.​​​എം. സൂ​​​സ​​​പാ​​​ക്യത്തിന് ഒപ്പം ഉണ്ടായിരുന്നു. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും സ​​​മ​​​ഗ്ര ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ദു​​​ര​​​ന്തം നേ​​​രി​​​ടു​​​ന്ന​​​തി​​​ന് താ​​​ത്കാ​​​ലി​​​ക പ​​​രി​​​ഹാ​​​ര മാ​​​ർ​​​ഗ​​​ത്തി​​​നു പു​​​റ​​​മേ സ്ഥാ​​​യി​​​യാ​​​യ പ​​​രി​​​ഹാ​​​ര​​​മാ​​​ർ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി മ​​​ത്സ്യ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി ഉ​​​റ​​​ച്ചു നി​​​ൽ​​​ക്കും. ക​​​ട​​​ലി​​​ലെ തി​​​ര​​​ച്ചി​​​ൽ പ​​​ത്തു​​​നാ​​​ൾ​​​കൂ​​​ടി തു​​​ട​​​രാ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​യും ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടേ​​​യും കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടേ​​​യും ഗ്രാ​​​മം തി​​​രി​​​ച്ചു​​​ള്ള ലി​​​സ്റ്റ് സ​​​മ​​​ർ​​​പ്പി​​​ച്ച​​​താ​​​യും ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

മ​​​ത്സ്യ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര തു​​​ക അ​​​റി​​​വി​​​ല്ലാ​​​യ്മ​​​കൊ​​​ണ്ടു ചോ​​​ർ​​​ന്നു​​​പോ​​​കു​​​ന്ന അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​ക​​​രു​​​തെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു എന്നും  സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത​​​യ്ക്ക് ല​​​ഭി​​​ക്കു​​​ന്ന സം​​​ഭാ​​​വ​​​ന തു​​​ക​​​ക​​​ളും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത് ദീ​​​ർ​​​ഘ​​​കാ​​​ല പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ എ​​​ല്ലാ സ​​​ഹാ​​​യ​​​വും വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​താ​​​യി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.