
നവനാൾ പ്രാർഥന: ഏഴാം ദിനം
സ്നേഹത്തിന്റെ രക്തസാക്ഷിയായ വിശുദ്ധേ, ഏത് ജീവിതാവസ്ഥയിലും സ്നേഹം എല്ലാത്തിനേയും ആശ്ലേഷിക്കുമെന്നും ദൈവവുമായി നമ്മെ ഏറ്റവും കൂടുതല്‍ അടുപ്പിക്കുന്നത് സ്നേഹമാണെന്നും നമ്മുടെ ആഗ്രഹങ്ങളെ ദൈവത്തിന്റേതുമായി യോജിപ്പിക്കുന്നത് സ്നേഹം എന്ന വികാരമാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. സ്നേഹം മാത്രമാണല്ലോ അങ്ങ് ഈ ലോകത്തില്‍ തിരഞ്ഞത്. യേശുവിനെ എത്രമാത്രം സ്നേഹിക്കാമെന്നാണല്ലോ അങ്ങ് ചിന്തിച്ചത്. അങ്ങയെപ്പോലെ യേശുവിനെ സ്നേഹിക്കാന്‍ സ്വര്ഗത്തിലായിരുന്നുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി പ്രാർഥിക്കേണമേ.
വി. കൊച്ചുത്രേസ്യായെ, എല്ലാ മിഷനറിമാർക്കുവേണ്ടിയും പ്രാർഥിക്കണമേ.