പരി. കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കം: നൊവേന മൂന്നാം ദിനം

പരി. കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള നൊവേന: മൂന്നാം ദിനം (സെപ്റ്റംബർ 2)

നേതാവ്: ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ.

മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ.

നേതാവ്: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ.

മൂന്നാം ദിനം

നിത്യവചനത്തിനു പിറവി നൽകിയവൾ മറിയം, മനുഷ്യവംശത്തിനു കൈവന്ന അതുല്യഭാഗ്യം. കളങ്കമില്ലാത്ത മനുഷ്യപുത്രി. രക്ഷകന്റെ അമ്മയാകാൻ ദൈവത്താൽ വിളിക്കപ്പെട്ടവൾ. ദൈവഹിതത്തിനു നിരന്തരം സന്നദ്ധയായ മറിയം ദൈവഹിതം പിൻതുടരാൻ നമ്മുടെ ഏറ്റവും നല്ല മാതൃക.

മറിയമേ എന്റെ പ്രിയപ്പെട്ട അമ്മേ, ഈ അനുഗ്രഹങ്ങൾക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. (നിയോഗം പറയുക)

നന്മ നിറഞ്ഞ മറിയമേ…

പ്രാർത്ഥന:

ഓ മേരിമതാവേ, ഞങ്ങളുടെ ജീവനേ, ഞങ്ങളുടെ പ്രത്യാശയേ, ഞങ്ങളുടെ സന്തോഷമേ, അത്യുന്നതന്റെ ശക്തി നിന്നിൽ ആവസിച്ചപ്പോൾ ദൈവപുത്രനു ജന്മം നൽകാൻ നീ പ്രാപ്തയായി. ദൈവഹിതം പിൻതുടർന്നു നീ സഹ രക്ഷകയായി. ജീവിതത്തിൽ വിജയം വരിക്കാൻ ദൈവീക പദ്ധതികളാടുള്ള സഹകരണമാണ് ഏറ്റവും ഏറ്റവും ഉത്തമമായ മാർഗ്ഗമെന്നു നീ ഞങ്ങളെ പഠിപ്പിച്ചുവല്ലോ. നല്ല അമ്മേ, ജീവിതത്തിന്റെ ഏതു സാഹചര്യങ്ങളിലും ദൈവഹിതത്തിനു സമ്മതമരുളുവാൻ ഞങ്ങളെ സഹായിക്കണമേ.

നേതാവ്: നമുക്കു സന്തോഷത്തോടെ പരിശുദ്ധ കന്യകാമറിയത്തിതിന്റെ ജനനത്തെ പ്രതി ദൈവത്തെ സ്തുതിക്കാം.

മറുപടി: സർവ്വേശ്വരന്റെ മാതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.

നമുക്കു പ്രാർത്ഥിക്കാം

സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും അധിപനായ ദൈവമേ, നിന്റെ നാമം വാഴ്ത്തപ്പെടട്ടെ. നിന്റെ ദാസരായ ഞങ്ങൾക്കു സ്വർഗീയ കൃപകൾ വാങ്ങിത്തരുന്ന ഒരു മധ്യസ്ഥയായി മറിയത്തെ ഉയർത്തിയല്ലോ. ആ അമ്മയുടെ ജനനത്തിരുനാളിനൊരുങ്ങുന്ന ഞങ്ങളിൽ ദൈവഹിതത്തോടു ഏതു പ്രതികൂല സാഹചര്യത്തിലും സഹകരിക്കാനുള്ള ഹൃദയവിശാലതയും സ്ഥിരതയും നൽകി അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

ഫാ. ജെയ്സൺ കുന്നേൽ MCBS