വത്തിക്കാനില്‍ കൊറോണ രോഗികളുടെ എണ്ണം ഒമ്പതായി

കോവിഡ് 19-ന്റെ മറ്റൊരു കേസ് കൂടി വത്തിക്കാന്‍ ജീവനക്കാര്‍ക്കിടയില്‍ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ ആകെ എണ്ണം ഒമ്പതായെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തേയോ ബ്രൂണി തിങ്കളാഴ്ച വൈകുന്നേരം നടത്തിയ ഹ്രസ്വ പ്രസ്താവനയില്‍ പറഞ്ഞു.

പുതുതായി കോവിഡ് സ്ഥിരീകരിച്ച വ്യക്തിയെ ക്വറന്റൈന് വിധേയമാക്കിയെന്ന് ബ്രൂണി പറഞ്ഞു. സ്ഥിരീകരണത്തിനു മുമ്പുള്ള രണ്ടാഴ്ച്ചകളില്‍ രോഗം ബാധിച്ച വ്യക്തിയുമായി ജോലിസ്ഥലത്ത് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെ കാര്യത്തിലും ഉചിതമായ നടപടികളും ശുചിത്വപരിശോധനയും നടത്തിയതായും മറ്റൊരു വ്യക്തിക്കും രോഗം ബാധിച്ചിട്ടില്ലെന്നും മത്തേയോ ബ്രൂണി വ്യക്തമാക്കി.