ജോണ്‍ പോള്‍ രണ്ടാമനാണ് പ്രചോദനം:  സ്റ്റേം സ്‌കൂള്‍ 

ജോണ്‍ പോള്‍ രണ്ടാമനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ലോസ് ആഞ്ചല്‍സില്‍ പുതിയ ഒരു വിദ്യാലയം ആരംഭിച്ചു. സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ എസ്.ഇ.ഇ.ഇ.ഇ.(STEM) അക്കാദമി എന്ന് പേരിട്ടിരിക്കുന്ന ലോസ് ആഞ്ചലസിലെ  ഈ പുതിയ ഹൈസ്‌കൂള്‍, വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഒരു ലോകമാണ് തുറന്നു നല്‍കുന്നത്.

വിശ്വാസത്തിലൂടെ സത്യം കണ്ടെത്താന്‍  വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന ഇവര്‍, വിശ്വാസത്തോടൊപ്പം  ഇവര്‍ക്ക് ശാസ്ത്ര, സാങ്കേതിക വിദ്യ, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ്  തുടങ്ങിയ വിഷയങ്ങളിലും പഠനങ്ങള്‍ക്കുള്ള സാധ്യതകള്‍ നല്‍കുന്നുണ്ട്. ശാസ്ത്രവും മതവും ഒരേ സത്യത്തിന്റെ പാതയിലേക്ക് സഞ്ചരിക്കുന്ന രണ്ടു ഘടകങ്ങള്‍ ആണെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ ലോകത്തോട് പറഞ്ഞിരുന്നു. ഈ മാതൃക സ്വീകരിച്ചാണ്, ശാസ്ത്രവും മതവും കുട്ടികളെ പഠിപ്പിക്കാനായി ഇവര്‍ മുന്നോട്ട് വരുന്നത്.

കലാ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കുക, ഒപ്പം  ട്രേഡ് ടെക്‌നോളജീസിലും അവര്‍ക്ക് പഠന സൗകര്യം ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന്,  അതിരൂപത അഭിപ്രായപ്പെട്ടു. ലോസ് ആഞ്ചല്‍സിലെ അതിരൂപതയുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.