മാലാഖയരുളിയ സദ്വാർത്ത നാളെ റിലീസ്

“മാലാഖയരുളിയ സദ്വാർത്ത” എന്ന ക്രിസ്മസ് വീഡിയോഗാനം നാളെ റിലീസാകുന്നു. ഫാ. ആൻജോ കാരപ്പിള്ളി എം.സി.ബി.എസ് ആണ് ഈ ക്രിസ്മസ് ഗാനം എഴുതി സംഗീതം കൊടുത്തിരിക്കുന്നത്‌.

ക്രിസ്തുമസ്സിന് കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ പാടി പ്രാർത്ഥിക്കാവുന്ന രീതിയിലാണ് ഗാനത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ മറ്റൊരു പ്രത്യേകത പാടിയിരിക്കുന്നവരെല്ലാം പുതിയ മുഖങ്ങളാണന്നതാണ്. അതിനാൽത്തനെ ഇതൊരു പുതിയ അനുഭവമായിരിക്കും.

നാളെ രാവിലെ (20.12.2017) 9 മണിക്ക് ഫേയ്സ്ബുക്ക് പേജായ സ്മാർട്ട് പിക്സ് മീഡിയായിലൂടെയാണ് ഇതിന്റ റിലീസിംഗ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.