നസ്രേത്ത്

പുതിയ നിയമത്തില്‍ ക്രിസ്തുവിന്റെ ബാല്യവും കൗമാരവും ചെലവഴിച്ചത് നസ്രേത്തിലാണ് എന്ന് പറയുന്നുണ്ട്. ഗലീലിയന്‍ നഗരമായ നസ്രത്തില്‍ വച്ചാണ് പരിശുദ്ധ കന്യകാ മറിയം മംഗളവാര്‍ത്ത അറിയുന്നത്. നസ്രായനായ യേശു എന്ന് ചെല്ലപ്പേരും ക്രിസ്തുവിനെ ലഭിക്കുന്നത് ഇങ്ങനെയാണ്,മംഗളവാര്‍ത്തയാണ് നസ്രേത്തിലെ ആദ്യത്തെ സുവിശേഷ സംഭവം. തിരുകുടുംബത്തിന്റെ താമസസ്ഥലവും യേശു വളര്‍ന്ന സ്ഥലം, യേശുവിന്റെ പട്ടണം, യേശുവിന്റെ ആദ്യ സിനഗോഗ് പ്രഭാഷണം നടത്തുന്ന സ്ഥലം എന്നിങ്ങനെ സുവിശേഷം ഈ നഗരത്തെ അടയാളപ്പെടുത്തുന്നു.

മംഗളവാര്‍ത്ത പള്ളിയാണ് ഇപ്പോള്‍ ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രം. ഗബ്രിയേല്‍ ദൂതന്‍ പരിശുദ്ധ കന്യാമറിയത്തെ മംഗളവാര്‍ത്ത അറിയിക്കന്നുത് ഇവിടെ വെച്ചാണ്. മദ്ധ്യേഷ്യയിലെ ഏറ്റവും വലിയ ദേവാലയവും ഇതുതന്നെ. വിശുദ്ധ ഗബ്രിയേലിന്റെ പള്ളി,സിനഗോഗ് പള്ളി എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രധാന കേന്ദ്രങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.