മദര്‍ തെരേസയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്

വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം സിനിമയാക്കുന്നു. സീമ ഉപാധ്യായ, രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഹോളിവുഡിലെയും ബോളിവുഡിലെയും അഭിനേതാക്കള്‍ ഉണ്ടാകും.

വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം ഏറ്റവും മികച്ച രീതിയിലും പൂര്‍ണ്ണതയിലും അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് തങ്ങള്‍ എന്ന് സീമ ഉപാധ്യായ വെളിപ്പെടുത്തി. സിനിമയുടെ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുന്‍പ് അനുഗ്രഹം തേടി സീമ, മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ പ്രേമ മേരിയെ സന്ദര്‍ശിച്ചു.

ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. അടുത്ത വര്‍ഷത്തേയ്ക്ക് ചിത്രം റിലീസ് ചെയ്യാനാകും എന്ന പ്രതീക്ഷയാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പങ്കുവയ്ക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.