മോൺ. ജോര്‍ജ് കുരിശുമ്മൂട്ടിലിന്റെ മെത്രാഭിഷേകം 2020 നവംബർ 14-ന്

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ മോൺ. ജോര്‍ജ് കുരിശുമ്മൂട്ടിലിന്റെ റമ്പാൻ സ്ഥാനസ്വീകരണ ശുശ്രൂഷ നവംബർ 7 ശനിയാഴ്ച രാവിലെ 8.30-ന് റാന്നി സെന്റ് തെരേസാസ് ക്‌നാനായ കത്തോലിക്കാ പള്ളിയിലും മെത്രാഭിഷേകം നവംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് കോട്ടയം ക്രിസ്തൂരാജ കത്തീഡ്രലിലും വച്ച് നടത്തപ്പെടും.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ.

ഫാ. റ്റിനേഷ് കുര്യൻ പിണർക്കയിൽ, ചെയർമാൻ
മീഡിയ കമ്മീഷൻ, കോട്ടയം അതിരൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.