മീഡിയാ വില്ലേജിന്റെ ദുരിതാശ്വാസ സമാഹരണ പദയാത്ര

വെള്ളപ്പൊക്ക കെടുതികളിൽ ദുരിത മനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനായി റേഡിയോ മീഡിയാ വില്ലേജ് ജനകീയ പങ്കാളിത്തത്തോടെ വെള്ളപ്പൊക്ക ദുരിതാശ്വാസ സമാഹരണ പദയാത്ര സംഘടിപ്പിക്കും.

തിങ്കളാഴ്ച രാവിലെ 10 മണിക്ക് തെങ്ങണ മുതൽ ചങ്ങനാശ്ശേരി കവല വരെ നടക്കുന്ന പദയാത്രയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളോട് ഐക്യ ധാര്ട്യം പ്രഖ്യാപിച്ചു മനുഷ്യ സ്നേഹികൾ അണിനിരക്കും. പദയാത്ര കടന്നുവരുന്ന റോഡിനു ഇരുവശവും ഉള്ള കടകളിൽ നിന്നും വീടുകളിൽ നിന്നും ഉടമസ്ഥർ സ്വമേധയാ നൽകുന്ന സാധനങ്ങളും, ഭക്ഷ്യ വസ്‌തുക്കളും പണവും സമാഹരിച്ചു ദുരിത ബാധിത പ്രദേശങ്ങളിൽ എത്തിക്കുകയാണ് പദയാത്രയുടെ ലക്‌ഷ്യം എന്ന് ഡയറക്ടർ ഫാ . സെബാസ്റ്യൻ പുന്നശ്ശേരി പറഞ്ഞു.

N SS താലൂക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ, SNDP താലൂക് യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, ഫാ .ആന്റണി എത്തക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.