അമ്മയ്ക്കരികിൽ വിശുദ്ധരോടൊത്ത് – ഒൻപതാം ദിനം: വി. ഫിലിപ്പ് നേരി

മറിയമേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. മറിയമേ, ദൈവത്തിലും ദൈവത്തോടൊപ്പവും ദൈവത്തിനുവേണ്ടിയും ജീവിക്കാൻ എന്നെ സഹായിക്കണമേ.

ഓ മറിയമേ, നിന്റെ മക്കൾ നിന്നെ സ്നേഹിക്കുന്നതിൽ സ്ഥിരത പുലർത്തട്ടെ. മറിയമേ, ദൈവമാതാവേ, കാരുണ്യമാതാവേ എനിക്കുവേണ്ടിയും മരിച്ചവർക്കുവേണ്ടിയും പ്രാർത്ഥിക്കണമേ. മറിയമേ, പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾക്ക് സഹായി ആകണമേ.

ഓ മറിയമേ, എല്ലാ പ്രയാസങ്ങളിലും ദുരിതങ്ങളിലും ഞങ്ങളുടെ സഹായത്തിനു വരണമേ. ഓ സ്വർഗ്ഗരാജ്ഞി, ദൈവത്തോടൊപ്പുള്ള നിത്യജീവനിലേയ്ക്ക് ഞങ്ങളെ നയിക്കണമേ. ദൈവമാതാവേ, എന്നെ ഓർക്കണമേ. എപ്പോഴും നിന്നെ ഓർമ്മിക്കാൻ എന്നെ സഹായിക്കണമേ. ജന്മപാപമില്ലാതെ ജനിച്ച മറിയമേ, നിന്നിൽ അഭയം തേടുന്ന ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ.

ഓ പരിശുദ്ധ ദൈവമാതാവേ, ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ. പരിശുദ്ധ മറിയമേ, ദൈവമാതാവേ, എനിക്കുവേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ.

‘A Marian Prayer Book: A Treasury of Prayers, Hymns and Meditations’ എന്ന ഗ്രന്ഥത്തിലെ വി. ഫിലിപ്പി നേരി (1515-1595) രചിച്ച പ്രാർത്ഥനയുടെ പരിഭാഷ.

ഫാ. ജെയ്സണ്‍ കുന്നേല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.