അമ്മയ്ക്കരികിൽ വിശുദ്ധരോടൊത്ത് – എട്ടാം ദിനം: വി. ജെർമാനൂസ്

എന്റെ അഭയമേ, എന്റെ ശക്തിയേ, എന്റെ അമ്മയേ (സ്ത്രീയേ), എന്റെ സങ്കേതമേ, എന്റെ ജീവനേ, എന്റെ സഹായമേ, എന്റെ പടച്ചട്ടയേ, എന്റെ അഭിമാനമേ, എന്റെ പ്രതീക്ഷയേ, എന്റെ ധൈര്യമേ…

നിന്റെ പുത്രനും നിന്റെയും ഞങ്ങളുടെയും ദൈവവുമായ ഈശോയുടെ അവർണ്ണനീയവും അപ്രാപ്യവുമായ ദാനങ്ങൾ സ്വർഗ്ഗരാജ്യത്തിൽ അനുഭവിക്കാൻ ഞങ്ങൾക്ക് കൃപ നൽകണമേ. നീ അത്യുന്നതന്റെ അമ്മയാകയാൽ നീ ഇച്ഛിക്കുന്നതുപോലെ പ്രവർത്തിക്കാൻ നിനക്ക് ശക്തിയുണ്ടന്ന് ഞാൻ പൂർണ്ണമായും അറിയുന്നു.

അതിനാൽ, ഏറ്റവും പരിശുദ്ധയായ സ്ത്രീയേ, എന്റെ പ്രതീക്ഷകളിൽ നിരാശനാകാതിരിക്കാൻ ഞാൻ നിന്നോടു യാചിക്കുന്നു. ദൈവത്തിന്റെ മണവാട്ടിയായ നീ അതു നേടിത്തരും എന്നെനിക്കുറപ്പുണ്ട്. എല്ലാവരുടെയും പ്രതീക്ഷയും സത്യദൈവവും ദൃശ്യവും അദൃശ്യവുമായ എല്ലാ കാര്യങ്ങളുടെയും നാഥനും ഇന്നും എപ്പോഴും എല്ലാ സ്തുതി-ബഹുമാന-ആദരവുകളുടെയും ഉടയവനായ ഞങ്ങളുടെ രക്ഷകനായ യേശുക്രിസ്തുവിനു ജന്മം നല്‍കിയവളേ, നിനക്കു ഞങ്ങളുടെ ബഹുമാനം, ആമ്മേൻ.

‘The Greatest Marian Prayers: Their History, Meaning, and Usage’ എന്ന ഗ്രന്ഥത്തിലെ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന വി. ജെർമാനൂസ് (638-730) രചിച്ച പ്രാർത്ഥനയുടെ പരിഭാഷ.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.