അമ്മയ്ക്കരികിൽ വിശുദ്ധരോടൊത്ത്, നാലാം ദിനം: മറിയമേ നിന്റെ കണ്ണീർ – വി. ആൻസെലം

എന്റെ ഏറ്റവും കരുണാവാരിധിയായ സ്ത്രീയേ, നിന്റെ ഏകപുത്രനെ ബന്ധിതനും മർദ്ദനമേറ്റവനും മുറിവേറ്റവനുമായി നീ കണ്ടപ്പോൾ നിന്റെ ഏറ്റവും പരിശുദ്ധമായ കണ്ണുകളിൽ നിന്നൊഴുകിയ ജലധാരകളെക്കുറിച്ച് എനിക്ക് എന്തു പറയാൻ കഴിയും?

നിന്റെ പ്രിയപുത്രൻ, നിന്റെ രക്ഷകൻ, നിന്റെ ദൈവം കുറ്റമില്ലാതെ കുരിശിന്മേൽ കൈകാലുകൾ വലിച്ചുനീട്ടപ്പെട്ടപ്പോൾ, നിന്റെ മാംസത്തിന്റെ മാംസമായവനെ ക്രൂരമായി ശത്രുക്കൾ കൊല ചെയ്തപ്പോൾ, സമാനതകളില്ലാതെ നിന്റെ മുഖത്തെ ദുഃഖക്കയത്തിലാക്കിയ ആ വെള്ളപ്പൊക്കത്തെക്കുറിച്ച് എനിക്കെന്തറിയാം?

സ്ത്രീയേ, ഇതാ നിന്റെ മകൻ; ഇതാ നിന്റെ അമ്മ എന്ന് കേട്ടുകൊണ്ട് നീ ശിഷ്യനെ മകനായി സ്വീകരിക്കുമ്പോൾ, ഗുരുവിന്റെ സ്ഥാനത്ത് ശിഷ്യൻ ദൈവത്തിന്റെ ദാസനാകുമ്പോൾ നിന്റെ ഏറ്റവും പരിശുദ്ധ ഹൃദയത്തെ വിഷമിപ്പിക്കുന്നതെന്താണെന്ന് എനിക്ക് എങ്ങനെ വധിക്കാൻ കഴിയും?

‘The Prayers and Meditations of Saint Anselm with the Proslogion’ എന്ന ഗ്രന്ഥത്തിലെ ഒരു പ്രാർത്ഥനയുടെ സ്വതന്ത്ര വിവർത്തനമാണിത്.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.