അമ്മയ്ക്കരികിൽ വിശുദ്ധരോടൊത്ത് – പതിനേഴാം ദിനം: കൽക്കത്തയിലെ വി. മദർ തെരേസ

പരിശുദ്ധ മറിയമേ, നിൻ്റേതുപോലെ മനോഹരവും നിർമ്മലവും കളങ്കമില്ലാത്തതുമായ ഒരു ഹൃദയം ഞങ്ങൾക്കു നൽകണമേ. നിന്റെ ഹൃദയം പോലെ എളിമയും സ്നേഹവുമുള്ള ഹൃദയം. ജീവന്റെ അപ്പമായ ഈശോയെ സ്വീകരിക്കുവാനും നീ അവനെ സ്നേഹിച്ചതുപോലെ സ്നേഹിക്കുവാനും അപമാനിക്കപ്പെട്ട ദരിദ്രരുടെ മുഖങ്ങളിൽ അവനെ ദർശിച്ച് ശുശ്രൂഷിക്കുവാനും ഞങ്ങൾക്കു കഴിയട്ടെ. ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി ഞങ്ങളുടെ യാചനകൾ കേട്ടരുളേണമേ, ആമ്മേൻ.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.