കുട്ടനാടിനെ രക്ഷിക്കാൻ ദീർഘകാല പദ്ധതികൾ വേണം ചങ്ങനാശേരി അതിരൂപത

മഴവെള്ള കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കുട്ടനാടിനെ രക്ഷപെടുത്താൻ ദീർഘകാല പദ്ധതികൾ ആവശ്യം ആണെന്ന് ചങ്ങനാശേരി അതിരൂപത. ഗവൺമെന്റിന്റെ ഭാഗത്തു നിന്ന് ഇത് വരെ ഉള്ള സഹായങ്ങൾ ജനങ്ങൾക്ക് ആശ്വാസം ആയിട്ട് ഉണ്ടെന്നും എന്നാൽ കൃഷിയും തൊഴിലും വീടും നഷ്ടപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനും പുനർനിർമ്മിതിക്കും ആവശ്യം ആയ പദ്ധതികൾ സമയ ബന്ധത്തിതമായി നടപ്പിലാക്കണമെന്ന് അതിരൂപത അവശ്യപെട്ടു.

ദുരിതത്തെ തുടർന്ന് ചങ്ങനാശേരി അതിരൂപത നടത്തിയ പ്രവർത്തങ്ങളെ വിലയിരുത്തി. വിവിധ ഇടവകകളിൽ നിന്നും സന്നദ്ധത സംഘടനകളിൽ നിന്നും ലഭിച്ച സഹകരണത്തിനും സഹായങ്ങൾക്കും അതി രൂപത നന്ദി അറിയിച്ചു. തുടർന്നും സഹകരണവും സഹായവും നൽകണം എന്നും അഭ്യർത്ഥിച്ചു.

അതിരൂപത കേന്ദ്രത്തിൽ കൂടിയ സമ്മേളനത്തിൽ ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അദ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.