നോമ്പുകാലം പരിവർത്തനത്തിനുള്ള സമയം:  ഫ്രാൻസിസ് പാപ്പാ 

നമ്മുടെ പ്രലോഭനങ്ങളെ നേരിടാനും സുവിശേഷത്താൽ പരിവർത്തനം ചെയ്യാനും ഉള്ള  ഒരു കാലമാണ് നോമ്പ് എന്ന്  മാർപാപ്പ. തന്റെ നോമ്പിലെ ആദ്യ  ഞായറാഴ്ച നൽകിയ  സന്ദേശത്തിലാണ് അദ്ദേഹം ഈ കാര്യം   പറഞ്ഞത്. മരുഭൂമിയിൽ സാത്താൻ 40 ദിവസം യേശുവിനെ പരീക്ഷിച്ച സുവിശേഷ ഭാഗം  വ്യാഖ്യാനിക്കുകയായിരുന്നു അദ്ദേഹം.

“ഭൂമിയിലെ തൻറെ ദൗത്യത്തിന്  ഒരുങ്ങാനായി  യേശു മരുഭൂമിയിലേക്കു പോയി. യേശുവിനു തന്നെത്തന്നെ പരിവർത്തനം ചെയ്യേണ്ട ആവശ്യമില്ലെങ്കിലും പിതാവിനോടുള്ള അനുസരണത്താൽ അവൻ മരുഭൂമിയിലേക്കു പോയി;  പ്രലോഭനങ്ങളെ മറികടക്കാൻ  ഉള്ള  കൃപക്കായി”.  പാപ്പാ പറഞ്ഞു.  “നമുക്കും, നോമ്പുകാലം ആത്മീയ പോരാട്ടത്തിന്റെ ആത്മീയമായ  പരിശീലനത്തിന്റെ ഒരു സമയമാണ്. പ്രാർത്ഥനയാലും ദൈവത്തിന്റെ സഹായത്താലും നമ്മുടെ അനുദിന ജീവിതത്തിൽ ഉണ്ടാകുന്ന സാത്താന്റെ പ്രവർത്തനങ്ങളെ അതിജീവിക്കുവാനായി നാം വിളിക്കപ്പെട്ടിരിക്കുന്നു ” എന്ന് പോപ്പ് കൂട്ടിച്ചേർത്തു.  പരീക്ഷിക്കപ്പെട്ടത്തിനു ശേഷം യേശു സുവിശേഷം പ്രസംഗിക്കുവാൻ  മരുഭൂമിയിൽ നിന്നും യാത്രയായി. അതിനാൽ തന്നെ സുവിശേഷം   കേൾക്കുന്ന എല്ലാവരിൽനിന്നും പരിവർത്തനം ഉണ്ടാകേണ്ടത് ആവശ്യമാണ്.

“‘മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ; ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്ന് സുവിശേഷത്തിൽ  പറയുന്നു.  നമ്മുടെ ജീവിതത്തിൽ നമുക്ക് എല്ലായ്പ്പോഴും പരിവർത്തനം ആവശ്യമാണ്  എല്ലാ ദിവസവും സഭ  ഇതിനു  വേണ്ടി പ്രാർഥിക്കുന്നു.  മാമ്മോദീസയിലൂടെ ലഭിച്ച  കൃപയാൽ നമ്മിലെ തെറ്റിനെയും പഴയ മനുഷ്യനെയും ഉരിഞ്ഞു കളഞ്ഞു കളയുവാൻ നമുക്ക് കഴിയണം.  നാം ക്രിസ്തുവിന്റെ ആഹ്വാനത്തെ ശ്രദ്ധിക്കുകയും പരിവർത്തനംചെയ്യുകയും വേണം.യഥാർത്ഥ സന്തോഷം  ദൈവത്തിൽ നിന്നു  മാത്രം ഉള്ളതാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.