കുരിശിലൊരിടം: നോമ്പ് വഴികളിലൂടെ ഒരു യാത്ര -25

നോമ്പ് ഒരു അഗ്നിയാണ്. അത് നമ്മെ ശുദ്ധീകരിക്കുന്നു. നോമ്പ് ഒരു നോവാണ്. അത് നമ്മെ പുതിയ അനുഭവത്തിലേക്ക് നയിക്കുന്നു. സ്വർണ്ണം ശുദ്ധിചെയ്യുന്നത് അഗ്നിയിലല്ലേ? നോവിന്റെ പാരമ്യത്തിലല്ലേ ഒരു സ്ത്രീ അമ്മയാവുന്നത്.

ചാരം മൂടിപ്പുതഞ്ഞ എന്റെ ആത്മീയവഴികൾ കനൽ പോലെ ശോഭിക്കുവോളം ഞാൻ നടക്കണം. നോവിന്റെ നോമ്പിന്റെ ക്രൂശിതന്റെ ഈ വഴികളിൽ… അങ്ങനെയെങ്കിൽ ഉത്ഥാനമെത്തുമ്പോഴേക്കും നോമ്പ് എന്നെ ഒരു പുതിയ സൃഷ്ടിയായി മാറ്റിയിട്ടുണ്ടാകും  തീർച്ച…