ഗത്സമെൻ 01: നോമ്പുകാല വിചിന്തനങ്ങൾ

നോമ്പ് ഒന്നാം ദിനം. ഇന്ന് വിഭൂതി. ചാരം കൊണ്ട് നെറ്റിയില്‍ അനുതാപത്തിന്റെ കുരിശു വരച്ച് നോമ്പിന്റെയും പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിനങ്ങളിലേയ്ക്ക് നാം പ്രവേശിക്കുന്നു. ചൂടുചാരം സസ്യലതാദികളുടെ ചുവട്ടിലിട്ടാല്‍ കീടങ്ങളെ എരിയിച്ചുകളയുന്നതുപോലെ നെറ്റിയിലെ ഈ ചാരം പൂശല്‍ നിന്റെ ശരീരത്തിലെയും മനസ്സിലെയും കീടങ്ങളെ എരിയിച്ചുകളഞ്ഞ് രമ്യതയുടെ സുവിശേഷം പ്രഘോഷിക്കാന്‍ നിന്നെ ഒരുക്കുന്നു.

ഫാ. ജയ്സണ്‍ തൃക്കോയിക്കല്‍