മയക്കുമരുന്നുകൾക്കെതിരെ പോരാടി ലെബനീസ് ഗായക സംഘം

ജനറൽ ഔഡിയൻസിൽ  മയക്കുമരുന്നുകൾക്കെതിരെ പോരാടുകയാണ് ലെബനീസ് ഗായക സംഘം. 2000 ൽ ഫാ. മർവാൻ ഗാനിം ആരംഭിച്ചതാണ് ഈ സംഘം. ഈ സംഘത്തെ “നസ്റൂട്ടോ” എന്നു വിളിക്കുന്നു. അതായത് “സന്തോഷത്തിന്റെ പാട്ടുകൾ” എന്നാണ്.

പാട്ടും കൂടാതെ, അവർ മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ആശ്രയിക്കുന്നവരെ പുനരധിവസിപ്പിക്കാൻ “മനുഷ്യപുത്രന്റെ ഊട്ടുശാലയും” ഒരുക്കുന്നു.

മയക്കുമരുന്നിനെതിരെ ലോക ഫെഡറേഷനിൽ ഏഷ്യൻ ഭൂഖണ്ഡത്തെ പ്രതിനിധാനം  ചെയ്യുവാൻ 2014-ൽ ഈ അസോസിയേഷൻ തിരഞ്ഞെടുക്കപ്പെട്ടു.

ഫ്രാൻസിസ് പാപ്പ ജനറൽ ഓഡിയൻസിന്റെ അവസാനം അവരുടെ പ്രവർത്തങ്ങൾക്ക് നന്ദി പറഞ്ഞു. സന്ദർശനത്തിനു ശേഷം, പാവപ്പെട്ടവരെ സഹായിക്കാനായി അവർ ലബനിലേക്ക് പോയി.

പുനരധിവാസ കേന്ദ്രത്തിനുപുറമെ, അവർക്ക് ഒരു സംഗീതസ്കൂൾ ഉണ്ട്. ജയിലിലെ ഒരു പദ്ധതിയായി മയക്കുമരുന്ന് ഉപയോഗം മൂലമുണ്ടാകുന്ന ദോഷം സംബന്ധിച്ച് അവബോധം സൃഷ്ടിക്കാൻ കോൺഫറൻസുകളും സംഘടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.