ലത്തീൻ ഡിസംബർ 30 ലൂക്കാ 2:41-52 (തിരുക്കുടുംബ തിരുനാൾ) ദൈവിക-കുടുംബം

യേശു ജ്‌ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു (ലൂക്കാ 2 : 52).

തിരുസഭയുടെ ഏറ്റവും ചെറിയ ഘടകമായ കുടുംബത്തെ “ദൈവത്തിൻറെ ഒരു കുടുംബം” (Family of God), അതായത് ദൈവം വസിക്കുന്ന ഒരു കുടുംബം ആയിട്ടാണ് വിശുദ്ധ ജോൺപോൾ മാർപ്പാപ്പ നിർവചിക്കുന്നത്. തിരുക്കുടുംബ തിരുനാൾ ആചരണത്തിലൂടെ, നസ്രത്തിലെ കുടുംബത്തെ കുറെ സവിശേഷതകളുള്ള ഒരു കുടുംബമായിട്ടല്ല സഭ നോക്കിക്കാണുന്നത്, മറിച്ച് ദൈവിക പദ്ധതികളോട് സമ്പൂർണ്ണമായി സഹകരിച്ച ദൈവത്തിന്റെ ഒരു കുടുംബം ആയിട്ടാണ്.

ദൈവിക കുടുംബങ്ങളുടെ ലക്ഷണങ്ങളായി മൂന്ന് കാര്യങ്ങൾ ഉണ്ട്.

ഒന്നാമതായി,  ജീവൻറെ പവിത്രതയും വിശുദ്ധിയും ഉയർത്തിപ്പിടിക്കുന്ന ഒരു കുടുംബം. അതായത് ഗർഭഛിദ്രവും, വിവാഹമോചനവും, ഗർഭനിരോധനവും ഒക്കെ കുടുംബ ജീവിതശൈലിയുടെ ഭാഗമാകുന്ന ഒരു മരണസംസ്കാരത്തിൽ ജീവൻറെ  പോഷണത്തിലൂടെ ജീവന്റെ സംസ്കാരം സൃഷ്ടിക്കുന്നവരായിരിക്കും ക്രൈസ്‌തവ കുടുംബങ്ങൾ.

രണ്ടാമതായി, വൈവാഹിക ജീവിതത്തിൽ വിശ്വസ്തതയുള്ള ജീവിതത്തിലൂടെ സ്നേഹത്തിൻ്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന കുടുംബം.

മൂന്നാമതായി, ദൈവം തരുന്ന മക്കളെ ദൈവത്തിൻറെ മകനോ മകളോ ആയി വളർത്തിക്കൊണ്ടുവരും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.