ലത്തീൻ ഡിസംബർ 21 ലൂക്കാ 1: 39-45 ദൈവിക സന്ദർശങ്ങൾ

“ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു” (ലൂക്കാ 1:39).

സന്ദർശനങ്ങൾ സമാഗമത്തിന്റെയും പുനരൈക്യത്തിന്റെയും ആനന്ദത്തിന്റെയും നിമിഷങ്ങളാണ്. കരുതലിന്റെയും ആകാംക്ഷയുടെയും സ്നേഹത്തിന്റെയും പ്രകാശനങ്ങൾക്ക് സന്ദർശനങ്ങൾ വേദിയാകുന്നതിനാൽ അവ സദ്വാർത്തയുടെ നിമിഷങ്ങൾ കൂടിയാണ്.

എലിസബത്തിന്റെ വീട്ടിലേക്കുള്ള മറിയത്തിന്റെ സന്ദർശനം അവർ രണ്ടു പേർക്കും മാത്രമല്ല, അവരുടെ ഉദരത്തിലുള്ള കുഞ്ഞുങ്ങൾക്കു കൂടി ആനന്ദത്തിന്റെ വേള ആകുകയാണ്. ഏലീശ്വായുടെ ഭവനത്തിലേക്കുള്ള മറിയത്തിന്റെ സന്ദർശനം ബന്ധുക്കളായ രണ്ടു ഗർഭിണികളുടെ സ്വാഭാവിക സന്ദര്‍ശനമായി മാത്രം കാണുമ്പോൾ അത് ഒരു ‘സംഭവം‘ (Event) മാത്രം. എന്നാൽ ദൈവത്തെ ഉള്ളിൽ അനുഭവിക്കുകയും വഹിക്കുകയും ചെയ്യുന്നവർക്ക് “സന്ദർശനങ്ങൾ” ദൈവീക രഹസ്യങ്ങളും. ആമ്മേൻ.

ഫാ. ജെറി വള്ളോകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.